Election NewsKeralaLatest News

കേരളത്തില്‍ ബി.ജെ.പി. നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ‘ദ വീക്ക്’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വിശ്വാസികള്‍ക്ക് ഒപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും കേരള സര്‍ക്കാരിന്റെ നടപടികള്‍ നേരിടാന്‍ ബി.ജെ.പി. ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ ആരോപിക്കുകയുണ്ടായി. ഉച്ചഭാഷിണികളുടെ ഉപയോഗം തടയുന്നതുള്‍പ്പെടെ സുപ്രീം കോടതിയുടേതായി നിരവധി നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതെല്ലാം നടപ്പില്‍ വരുത്താതെ ശബരിമലയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് അമിത്ഷാ ചോദിച്ചു. ഈ നിര്‍ദേശങ്ങളെല്ലാം നടപ്പില്‍ വരുത്താന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ധൈര്യം ഉണ്ടോ എന്നും ഇതില്‍ ഒരെണ്ണമെങ്കിലും അവര്‍ നടപ്പില്‍ വരുത്തട്ടെ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button