അബുദാബി : 100 കോടി ദിര്‍ഹത്തിന്റെ അനധികൃതമായി സമ്പാദ്യം പിടിച്ചെടുത്തതായി സാമ്പത്തിക കുറ്റകൃത്യ വകുപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. 2018 വര്‍ഷത്തില്‍ പിടിച്ചെടുത്ത അനധികൃത പണത്തിന്റെ വിവരങ്ങളാണ് ബ്രിഗേഡിയര്‍ ജമാല്‍ സലോം പുറത്തുവിട്ടത്.
വിവിധ വകുപ്പുകളില്‍ രജിസ്ട്രര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ 100 കോടി ദിര്‍ഹത്തിന്റെ അനധികൃത സമ്പാദനം വെളിച്ചത്ത് കൊണ്ടുവന്നതായും കേസുകളില്‍ 471 പേര് അറസ്റ്റിലായതായും അദ്ദേഹം വ്യക്തമാക്കി. 499 കേസുകള്‍ രജിസ്ട്രര്‍ ചെയ്തിരുന്നു. കൂടാതെ 41 ല്‍ പരം വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതില്‍ 63 ഓളം പേരെ ഇതേ വര്‍ഷം അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു.
ദുബായില്‍ സംഘടിപ്പിക്കപ്പെട്ട റിയല്‍ എസ്റ്റേറ്റ് സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കവേയാണ് ഈ കാര്യം പങ്ക് വെച്ചത്.
Post Your Comments