Latest NewsKerala

മകന്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോഴും സർട്ടിഫിക്കറ്റുകൾ അന്വേഷിക്കാനും മൊബൈലില്‍ കളിക്കാനുമാണ് അവർ സമയം കളഞ്ഞത്; ആശുപത്രി ജീവനക്കാര്‍ക്ക് മരിച്ചുപോയ കുഞ്ഞിന്റെ അമ്മയെ കുറിച്ച് പറയാനുള്ളത്

കേരളത്തെ ഏറെ തളർത്തിയ ഒരു വാർത്തയായിരുന്നു തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണം. വാർത്തകളിൽ കൂടുതലും ചർച്ചയായത് കുട്ടിയുടെ അമ്മയെ കുറിച്ചാണ്. സ്വന്തം മകന്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോഴും നഷ്ടപ്പെട്ടു പോയ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിക്കാനും മൊബൈലില്‍ കുത്തിക്കളിക്കാനുമാണ് ആ സ്ത്രീ സമയം കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിയിരിക്കുകയാണ് ആശുപത്രിയിലെ ജീവനക്കാരി. ആദ്യം ആശുപത്രിയിലെത്തിയ സമയത്ത് പത്രത്തിലും ചാനലിലും വലിയ വാര്‍ത്തയായതോടെ അവർ പുറത്തിറങ്ങിയിരുന്നില്ലെന്നും ആശുപത്രിയിലെ ഒരു ജീവനക്കാരി വ്യക്തമാക്കുകയുണ്ടായി.

നല്ല സൗകര്യമുള്ള ഒരു റൂമിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പുറമേ ചെറിയൊരു ദു:ഖഭാവം കാണിച്ചിരുന്നെങ്കിലും മകന്റെ അവസ്ഥയില്‍ അവര്‍ക്ക് വലിയ വിഷമം ഉള്ളതായി തോന്നിയിരുന്നില്ല. തന്നെക്കുറിച്ച് വരുന്ന വാർത്തകൾ അവർ അറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പലപ്പോഴും മൊബൈലില്‍ സമയം കളയുകയായിരുന്നു അവര്‍. തന്റെ ബിടെക് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതില്‍ അവര്‍ അസ്വസ്ഥയായിരുന്നുവെന്നും ജീവനക്കാരി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button