Latest NewsKerala

മൊബൈലില്‍ ചിത്രം പകര്‍ത്തുന്നവർക്കിടയിൽ തൊഴുകൈയ്യോടെ ഒരു മനുഷ്യൻ; കൊല്ലപ്പെട്ട ഏഴുവയസുകാരനെ ഒരു നോക്ക് കാണാനെത്തിയ ആളുകൾക്കിടയിൽ നിന്ന് ഒരു ദൃശ്യം

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരനെ ഒരു നോക്ക് കാണാനെത്തിയവരിൽ വ്യത്യസ്‌തനായി ഒരു മനുഷ്യൻ. ചേതനയറ്റ് കിടക്കുന്ന ആ കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ഒട്ടുമിക്കവരും. പക്ഷേ അതിനിടയില്‍ ഒരു മനുഷ്യന്റെ മാപ്പപേക്ഷയാണ് വൈറലാകുന്നത്. കുഞ്ഞു ശരീരം കാണാന്‍ അദ്ദേഹം എത്തിയത് കൈ കൂപ്പിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്.

കുട്ടിയുടെ ചേതനയറ്റ ശരീരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാണാനെത്തിയവരെല്ലാം മൊബൈൽ ഫോണിൽ കുട്ടിയുടെ ചിത്രം പകർത്തുന്നത് പുറത്തുവന്ന ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button