
തൊടുപുഴ : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂമർദ്ദനത്തിൽ കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ സഹോദരനെ വിട്ടുനൽകണമെന്ന ആവശ്യവുമായി അച്ഛന്റെ കുടുംബം. വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കത്ത് നൽകി.കുട്ടികളുടെ അച്ഛന്റെ പിതാവാണ് കത്ത് നൽകിയിരിക്കുന്നത് അമ്മയുടെ സംരക്ഷണയിലുള്ള മൂന്നര വയസുകാരന്റെ ഭാവിയിൽ ആശങ്കയുണ്ടെന്ന് മുത്തച്ഛൻ പറഞ്ഞു. വിഷയത്തിൽ തിരുവനന്തപുരം യുണിറ്റിനോട് വിശദീകരണം തേടിയെന്ന് ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മറ്റി അറിയിച്ചു.
ഏഴുവയസുകാരൻ ആശുപത്രിയിലായതിനെ തുടര്‍ന്ന് മാതാവിന്‍റെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞ പത്ത് ദിവസമായി ഇളയക്കുട്ടി കഴിഞ്ഞത്. മൂത്തകുട്ടി മരണപ്പെട്ടതിനെ തുടര്‍ന്ന് മകനെ അടക്കം ചെയ്ത തിരുവനന്തപുരത്ത് തന്നെ പേരക്കുട്ടിയേയും അടക്കം ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തൊടുപുഴയിലെ അമ്മ വീട്ടിലാണ് ഏഴ് വയസുകാരനെ സംസ്കരിച്ചത്.
കുട്ടികളുടെ പിതാവ് കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ശേഷം ആരോടും പറയാതെയാണ് കുട്ടികളേയും കൊണ്ട് അമ്മ കുട്ടികളുടെ അച്ഛന്‍റെ ബന്ധുവായ അരുണിനൊപ്പം പോയത്.
Post Your Comments