Latest NewsInternational

കടം വാങ്ങിയത് തിരിച്ചടക്കാന്‍ അമ്മ മകനെ വിറ്റു

ടെക്സാസ് : എഴ് വയസുകാരനായ മകനെ വിറ്റതിന് അമേരിക്കയില്‍ എസ്മറാള്‍ഡ് ഗാര്‍സ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.കോടതി ഇവരെ 6 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. മകനെ വിറ്റ് കിട്ടിയതിന് ലഭിച്ച ആദ്യ ഗഡു അവര്‍ മയക്ക് മരുന്ന് വാങ്ങിയതിന്‍റെ കടം വീട്ടാനാണ് വിനിയോഗിച്ചത്.

ബാക്കി തുക വാങ്ങാനുളള ശ്രമങ്ങള്‍ക്കിടെയാണ് പിടിയിലായത് . ഇവര്‍ക്ക് വളരെ ചെറുപ്രയാത്തിലുളള മറ്റ് രണ്ട് പെണ്‍കുട്ടികള്‍ ഉളളതായും അവരേയും സമാനമായി വില്‍ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button