തിരുവനന്തപുരം: ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച എസ്‌ബിഐ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചവര്‍ക്ക് പണി നൽകി എസ്ബിഐ. ബുധനാഴ്‌ച്ച എസ്‌ബിഐ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചവര്‍ക്ക് വെള്ളിയാഴ്‌ച്ചയും അതേ തുക തന്നെ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉള്ള അക്കൗണ്ട് ഉടമകള്‍ക്കാണ് ഇത്തരത്തിലൊരു പണി കിട്ടിയത്.
അതേസമയം ബാങ്കിന്റെ വാര്‍ഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട് കംമ്ബ്യൂട്ടറിലുണ്ടായ തകരാറാണ് ഇതിന് കാരണമെന്ന് അധികൃതർ അറിയിച്ചിരുന്നു. പണം നഷ്ടമായ ചിലര്‍ക്ക് തിരിച്ച് അക്കൗണ്ടിലേക്ക് പണം ലഭിച്ചെങ്കിലും പണം ലഭിക്കാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഈ ആഴ്‌ച്ച തന്നെ നഷ്ടമായ തുക അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് എസ്‌ബിഐ അധികൃതര്‍ അറിയിച്ചു.
Post Your Comments