പൃഥിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫര്‍’ തെലുങ്ക് പതിപ്പിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്.
മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. മികച്ച പ്രേഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും ആദ്യ ദിനം ലഭിച്ചത് 12 കോടിയാണ്.
ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 404 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ലൂസിഫറില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥിരാജ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്.
Post Your Comments