കൊച്ചി: സംസ്ഥാനസർക്കാരിന്റെ അഭിമാനപദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടുകൾക്കെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമെന്നും അദ്ദേഹം ആരോപിച്ചു. ചർച്ചകളിൽ പിണറായി വിജയൻ പങ്കെടുത്തുവെന്നും ആരാണ് ഇടനിലക്കാർ? എന്താണ് ഡീൽ ? എന്നും മുഖ്യമന്ത്രി പറഞ്ഞു.
ലാവലിനും CDPQ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഇപ്പോൾ വാക്കുമാറ്റി.CDPQവിനെപ്പറ്റി ആക്ഷേപമില്ല ബോണ്ട് വിവരം മറച്ച് വെച്ചത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം.ലാവലിനുമായി CDPQവിന് ബന്ധമുണ്ട് CDPQൽ ലാവലിന് വലിയ ഓഹരി നിക്ഷേപമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ഉയർന്ന പലിശ നൽകിയാണ് മസാല ബോണ്ട് CDPQവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments