ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവിനെ വധിച്ചു. ഇറാക്കിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറില്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ സുലൈമാന്‍ അഹമ്മദ് മുദീന്‍ ആണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍സ് കമാന്‍ഡും പ്രോവിന്‍ഷ്യല്‍ പോലീസ് കമാന്‍ഡോസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദിക്ക് സമീപമുള്ള മരുഭൂപ്രദേശത്ത് വച്ചാണ് ഐഎസ് നേതാവിനെ വധിച്ചത്. പ്രവിശ്യയിലെ ഐഎസ് ക്യാമ്പുകളുടെ ചുമതല മുദീനാണ് വഹിച്ചിരുന്നത്.
Post Your Comments