കോട്ടയം: ശബരിമല വിഷയത്തിൽ പാർട്ടിയെ വിമർശിച്ച് പിണങ്ങിനിൽക്കുന്ന വോട്ടർമാരെ പ്രത്യേകം കാണാൻ തീരുമാനിച്ച് സി.പി.എം. ഇതിനായി പ്രാദേശികനേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ സമുദായങ്ങളിലെ നേതാക്കൾക്കാണ് ചുമതല. യുവതികളെ ശബരിമലയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചില്ലെന്നും സുപ്രീംകോടതിവിധി നടപ്പാക്കുക ബാധ്യതയായിരുന്നുവെന്നുമാണ് ഇവർ ചെറുസംഘമായി വീട് കയറി വോട്ടർമാരെ ബോധിപ്പിക്കുക. അതേസമയം പറഞ്ഞ് കാര്യങ്ങൾ വഷളാക്കരുതെന്ന് പ്രത്യേകം നിർദേശമുണ്ട്. ഒരു സ്ക്വാഡ് 50 വീടുകൾവരെ കയറണം എന്നാണ് സി.പി.എം. തീരുമാനം.
അതേസമയം വിശ്വാസസംരക്ഷണം, പ്രളയം, രാഹുലിന്റെ വരവ് എന്നിവയാണ് കോൺഗ്രസ് ഉയർത്തിപ്പിടിക്കുക. വിശ്വാസികളെ സംസ്ഥാനസർക്കാർ വഞ്ചിച്ചുവെന്നാണ് അവതരിപ്പിക്കുക. അഞ്ച് റൗണ്ട് വീടുകയറ്റമാണ് കോൺഗ്രസിന്റെ തീരുമാനം.
Post Your Comments