ചെന്നൈ: ഒന്നര നൂറ്റാണ്ടായി ചെന്നൈ നഗരത്തിന്റെ അടയാളമായ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഇനി പുരട്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റഷന് എന്ന് അറിയപ്പെടും. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗസറ്റ് വിജ്ഞാപന പ്രകാരം ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഡോ. എം.ജി രാമചന്ദ്രന് ചെന്നൈ സെന്‍ട്രര്‍ റെയില്‍വേ സ്റ്റേഷന് എന്നാക്കുകയായിരുന്നു. തമിഴ്നാടിന്റെ ആവശ്യം ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് എതിര്പ്പുണ്ടാകാത്തതും പേരുമാറ്റത്തിന് അനുമതി നല്‍കുകയും ചെയ്തതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ഇക്കാര്യം അറിയിച്ചിരുന്നു. എംജിആറിന്റെ ജന്മ ശതാബ്ദി വര്‍ഷമാണിത്.
Post Your Comments