മുംബൈ: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മിള മണ്ഠോദ്കര്‍ക്ക് എതിരെ ബിജെപി പരാതി നല്‍കി. ഹിന്ദു വിരുദ്ധപരാമര്‍ശം നടത്തിയതിനാണ് ഊര്‍മിളയ്‌ക്കെതിരെ ബിജെപി പരാതിയുമായി രംഗത്തെത്തിയത്. ഊര്‍മിളയ്ക്കെതിരെയും അവരെ അതിന് പ്രേരിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെയും പരാമര്‍ശം സംപ്രേക്ഷണം ചെയ്ത ചാനല്‍ മേധാവി രാജ്ദീപ് സര്‍ദേശായിക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
മുംബൈ സ്വദേശിയായ സുരേഷ് നഖുവ പോവയ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഊര്‍മിളയുടെ പരാമര്‍ശം ഹിന്ദുക്കളെ വേദനിപ്പിച്ചുവെന്ന് ആരോപിച്ചാണ് പരാതി. മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഊര്‍മിള. ഹിന്ദുത്വം ലോകത്തിലെ ഏറ്റവും അക്രമ മതമാണെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ ഊര്‍മിള പറഞ്ഞുവെന്നാണ് ആരോപണം.
പരാതി സ്വീകരിച്ചുവെന്ന് പോവയ് പോലീസ് അറിയിച്ചു. നിയമോപദേശം തേടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments