Latest NewsNewsIndia

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതി , ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റൗലത്ത് ആക്ടിനോട് സമം : ബോളിവുഡ് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഊര്‍മിള മണ്ഡോദ്കര്‍

പുണെ : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതി , ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റൗലത്ത് ആക്ടിനോട് സമം , പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ബോളിവുഡ് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഊര്‍മിള മണ്ഡോദ്കര്‍. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പൂണെയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. പ്രസംഗത്തിനിടെ രണ്ടാം ലോക മഹായുദ്ധം നടന്ന വര്‍ഷത്തെക്കുറിച്ച് പറഞ്ഞതില്‍ ഊര്‍മിളയ്ക്ക് തെറ്റുപറ്റുകയും ചെയ്തു.

‘1919 ലെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, ഇന്ത്യയില്‍ അശാന്തി പടരുകയാണെന്നും യുദ്ധത്തിന് ശേഷം അത് കൂടിവരുന്നുവെന്നും ബ്രിട്ടീഷുകാര്‍ മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് അവര്‍ റൗലത്ത് ആക്ട് കൊണ്ടുവന്നത്’. – ഊര്‍മിള പറഞ്ഞു. 1939 – 1945 കാലത്ത് നടന്ന രണ്ടാം ലോക മഹായുദ്ധത്തെപ്പറ്റി പറഞ്ഞപ്പോള്‍ 1919 എന്നാണ് അവര്‍ പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിലെ രണ്ട് കരിനിയമങ്ങളായി പൗരത്വ നിയമവും റൗലത്ത് ആക്ടും രേഖപ്പെടുത്തപ്പെടുമെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന സംശയത്തിന്റെ പേരില്‍ ആരെയും അറസ്റ്റു ചെയ്യാനും വിചാരണ കൂടാതെ രണ്ടുവര്‍ഷംവരെ തടവില്‍ വെക്കാനും വാറന്റില്ലാതെ എവിടെയും കയറിച്ചെല്ലാനുമുള്ള അധികാരം പോലീസിന് നല്‍കുന്നതായിരുന്നു റൗലത്ത് ആക്ട്. പൗരത്വ നിയമ ഭേദഗതിയെ ഇതിനോടാണ് ഊര്‍മിള താരതമ്യപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button