ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ രാത്രി എട്ടിന് മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. തുടര്‍ച്ചയായി മൂന്ന് കളി ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് കളിക്കാന്‍ ഇറങ്ങുന്നത്.
പരുക്കില്‍ നിന്ന് മോചിതനാവാത്ത നായകന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കുമോയെന്ന് ഉറപ്പില്ല. ഡേവിഡ് വാര്‍ണര്‍, ജോണി ബെയ്ര്‍സ്റ്റോ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ കരുത്ത്.
ചെന്നൈയെ തോല്‍പിച്ചാണ് മുംബൈ ഹൈദരാബാദില്‍ എത്തിയിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ,പാണ്ഡ്യ സഹോദരന്‍മാര്‍, എന്നിവരുടെ പ്രകടനം നിര്‍ണായകമാവും. ലസിത് മലിംഗയുടെ അഭാവം മുംബൈയ്ക്ക് തിരിച്ചടിയാവും.
Post Your Comments