ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗും ക്രിമിനലുകളാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. യോഗിയെ കൊലപാതകിയെന്നും കല്യാണ്‍ സിംഗിനെ കുറ്റവാളി എന്നും ഖാന്‍ വിശേഷിപ്പിച്ചു.
ധര്‍മസംരക്ഷണത്തിന്റെ പതാക വഹിക്കുകയും ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പുരോഹിതനെന്ന്് പറയുകയും ചെയ്യുന്ന യോഗി ആദിത്യനാഥ് ഒരു യാദവ് പൊല്‌സുകാരന്റെ കൊലപാതകിയാണെന്നും എസ്പി നേതാന് ആരോപിച്ചു. സുപ്രീംകോടതി ഒരു ദിവസത്തേക്ക് ശിക്ഷ വിധിച്ച കല്യാണ്‍ സിംഗ് കുറ്റവാളിയാണെന്നും അങ്ങനെയൊരാളെയാണ് ഗവര്‍ണറാക്കിയതെന്നും ഖാന്‍ ചൂണ്ടിക്കാട്ടി. ഒരു കുറ്റവാളിയെ ഗവര്‍ണറാക്കിയാല്‍ അയാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലും കുറ്റം ആവര്‍ത്തിക്കുമെന്നും എസ്പി നേതാവ് ആരോപിച്ചു.
‘മോഡി കി ഫൂജായി എന്ന യോഗി പറഞ്ഞു, മുഖ്താര്‍ അബ്ബാസ് നഖ്വി ഇതേ കാര്യം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളൊന്നുമെടുത്തില്ല. അതേസമയം ഞങ്ങളുടെ അതിരുകള്‍ സംരക്ഷിക്കാന്‍ ഞങ്ങളുടെ രക്തത്തിന്റെ അവസാന തുള്ളി വരെ ചൊരിയുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസാരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി’ അസംഖാന്‍ വിമര്‍ശിച്ചു.
ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ ആശങ്കാകുലരാണെന്നും എന്നാല്‍ ഐക്യരാഷ്ട്രസഭ ഒന്നും ചെയ്യുന്നില്ലെന്നും ഖാന്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയെ താന്‍ അംഗീകരിക്കില്ലെന്നും ഖാന്‍ വ്യക്തമാക്കി.
നാലു മുതിര്‍ന്ന ജില്ലാ അധികാരികള്‍ക്കെതിരായ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് ഖാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് ഫൈസല്‍ ഖാന്‍ ലാലയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഉത്തര്‍പ്രദേശിലെ രാംപുര്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഖാന്‍
Post Your Comments