ദില്ലി: മഹാരാഷ്ട്രയിലെ പൂനെയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദ പരിപാടിയില്‍ രാഹുലിനെ വരവേറ്റത് മോദി മോദി വിളികളായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുളള യുവാക്കളേയും വിദ്യാര്‍ത്ഥികളേയും കാണാനും സംവദിക്കാനും രാഹുല്‍ ഗാന്ധി സമയം കണ്ടെത്തുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാമായ മഹാരാഷ്ട്രയില്‍ കുട്ടികളുമായി നടത്തിയ സംവാദ പരിപാടിയില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് അത്ര നല്ല അനുഭവം ആയിരുന്നില്ല.
മോദിയെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചപ്പോഴാണ് കുട്ടികള്‍ മോദി വിളികള്‍ ഉയര്‍ത്തിയത്. ഇത് കേട്ട് രാഹുല്‍ ഗാന്ധി ഒരു നിമിഷം പതറിയെങ്കിലും സംസാരം തുടര്‍ന്നു. മോദി വിളികള്‍ കുഴപ്പമില്ലെന്നാണ് രാഹുല്‍ ആദ്യം പറഞ്ഞത്. നോട്ട് നിരോധനം, തൊഴിലില്ലായ്മ അടക്കമുളള നിരവധി വിഷയങ്ങളാണ് വിദ്യാര്‍ത്ഥികളോട് രാഹുല്‍ ഗാന്ധി സംസാരിച്ചത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ന്യായ് പദ്ധതിയെ കുറിച്ചും രാഹുല്‍ സംസാരിച്ചു.
താന്‍ മോദിയെ സ്‌നേഹിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്ക് മോദിയോട് ഒരു തരത്തിലുമുളള ദേഷ്യമോ വെറുപ്പോ ഇല്ല. എന്നാല്‍ അദ്ദേഹത്തിന് തന്നൊട് ദേഷ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതോടെയാണ് കുട്ടികള്‍ മോദി മോദി എന്ന് മുദ്രാവാക്യം വിളിച്ച് തുടങ്ങിയത്.സംവാദത്തിനിടെ ചില രസകരമായ ചോദ്യങ്ങളും രാഹുലിന്റെ മുന്നിലേക്കെത്തി.
രാഹുല്‍ ഗാന്ധിയുടെ ജീവിതം സിനിമയാക്കിയാല്‍ ആരാകും നായിക എന്നതായിരുന്നു ചോദ്യം.താന്‍ തന്റെ തൊഴിലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. രാഹുല്‍ ഏറ്റവും ധീരനായ മനുഷ്യനാണ് എന്നുളള പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചോദ്യമുന്നയിച്ചു. തനിക്ക് ആ ധൈര്യം ലഭിച്ചത് അനുഭവങ്ങളില്‍ നിന്നാണ് എന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി.
Post Your Comments