KeralaLatest News

പ്രേമചന്ദ്രനെ മുഖ്യമന്ത്രി പേടിക്കുന്നതെന്തിനെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് ജയിച്ചിട്ടും എൻ.കെ.പ്രേമചന്ദ്രനെ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് ഉമ്മൻ ചാണ്ടി. പ്രേമചന്ദ്രന്റെ കഴിവിലും അംഗീകാരത്തിലും വിറളി പൂണ്ട് എന്തെങ്കിലും പറഞ്ഞാൽ ജനം അംഗീകരിക്കില്ല. പ്രേമചന്ദ്രന്റെ കഴിവിനെയും സൽപ്പേരിനെയും അവർ ഭയപ്പെടുന്നു. പ്രേമചന്ദ്രൻ 5 കൊല്ലം മുൻപു യുഡിഎഫ് സ്ഥാനാർഥിയായി ജയിച്ചതാണ്. അദ്ദേഹത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ആന്ധ്രയിൽ കോൺഗ്രസിന് അവകാശവാദമൊന്നും ഇല്ല. സംസ്ഥാന വിഭജനം അവിടെ വലിയപ്രതിഷേധത്തിനു വഴിയൊരുക്കി. കഴിഞ്ഞ തവണ ലഭിച്ച 2% വോട്ട് വർധിപ്പിക്കും. എങ്കിലും ആന്ധ്രയിൽ നടത്തിയ എല്ലാ സർവേകളിലും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നാണ് ജനങ്ങൾ വ്യക്തമാക്കുന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button