KeralaLatest NewsElection News

ബെന്നി ബെഹനാനുവേണ്ടി ചാലക്കുടിയിലെ പ്രചാരണം എംഎൽഎമാർ നടത്തും

ചാലക്കുടി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ച സാഹചര്യത്തിൽ മണ്ഡലത്തിലെ പ്രചാരണം എംഎൽഎമാർ നടത്തും. ഇന്ന് രാവിലെ പെരുമ്പാവൂർ കുറുപ്പുംപടിയിൽ നിന്ന് ചാലക്കുടി മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമാകും.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി പ്രചാരണം സജീവമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ബെന്നി ബെഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലാകുന്നത്. ശസ്‌ത്രക്രിയ കഴിഞ്ഞ് ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന് പാർട്ടി ഭയന്നിരുന്നു.

ഈ സാഹചര്യത്തിലാണ് എംഎൽഎമാരെ പ്രചാരണത്തിന് ഇറക്കാനുള്ള തീരുമാനമുണ്ടായത്. എംഎൽഎമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, വി പി സജീന്ദ്രൻ എന്നിവർ മണ്ഡലത്തിൽ പര്യടനം നടത്തും. കൂടാതെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവർ മണ്ഡലത്തിൽ സജീവ പ്രചാരണം നടത്തും.എറണാകുളം ലോക്സഭാ മണ്ഡലത്തിന് കീഴിലെ എംഎൽഎ മാരായ വി ഡി സതീശൻ, പി ടി തോമസ് എന്നിവരും പ്രചാരണത്തിന് ഊർജം പകരാൻ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button