Latest NewsElection NewsIndia

രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി മനേക ഗാന്ധി

ഡൽഹി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പരാമർശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത്. രാഹുൽ ഗാന്ധിക്ക് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും അഥവാ അങ്ങനെ സംഭവിക്കണമെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണമെന്നും മനേക ഗാന്ധി പറഞ്ഞു.

കൂടാതെ പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പ്രവര്‍ത്തകര്‍ പോലും അവര്‍ക്ക് ഒപ്പമില്ലെന്നും കൂട്ടിച്ചേര്‍ത്തു.ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മനേക ഗാന്ധി.

വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് മനേക ഗാന്ധി പറഞ്ഞു. ഭര്‍ത്താവ് സഞ്ജയ് ഗാന്ധി രണ്ട് തവണ മത്സരിച്ച് ജയിച്ച മണ്ഡലമാണ് സുല്‍ത്താന്‍പൂർ . കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂര്‍ വിട്ടുകൊടുക്കാതെ മകന്‍ വരുണ്‍ ഗാന്ധിയും വിജയം സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും ജയം ഉറപ്പാണെന്ന് മനേക ഡൽഹിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button