കൊല്‍ക്കത്ത: മോദി ശുദ്ധ നുണയനാണെന്നും നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും മമത ബാനര്‍ജി. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. സ്വന്തം ഭാര്യയെ നോക്കാന്‍ സാധിക്കാക്ക ആള്‍ എങ്ങനെ ഒരു രാജ്യത്തെ കാക്കുമെന്നും അവര്‍ ചോദിച്ചു.
രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനായി ബിജെപിയെ പരാജപ്പെടുത്തും. കേന്ദ്രത്തില്‍ പുതിയ ഭരണം വരുത്തുവാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍പന്തിയില്‍ നില്‍ക്കുമെന്നും മമത വ്യക്തമാക്കി. . ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിലൂടെ ബിജെപി വിദേശികള്‍ക്ക് പൗരത്വം നല്കാന് ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
Post Your Comments