വയനാട് മണ്ഡലത്തില്‍ സിപിഎം തന്നെ : വയനാട്ടില്‍ ആത്മവിശ്വാസവുമായി കോടിയേരി ബാലകൃഷ്ണന്‍

കാഞ്ഞിരപ്പള്ളി : വയനാട് മണ്ഡലത്തില്‍ സിപിഎം തന്നെ, വയനാട്ടില്‍ ആത്മവിശ്വാസവുമായി സിപിഎം സംസ്ഥാനജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വീരപോരാളികളെ സ്വീകരിച്ച ചരിത്രമുള്ള വയനാടന്‍ മണ്ണ് പേടിച്ചോടി വരുന്ന രാഹുല്‍ ഗാന്ധിയെ കയ്യൊഴിയുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തില്‍ തരംഗം സൃഷ്ടിക്കാന്‍ കഴിയാത്ത രാഹുല്‍ വയനാട്ടില്‍ തരംഗം സൃഷ്ടിക്കുമെന്നത് വെറും സ്വപ്നമാണ്.

വയനാടിന്റെ രാഷ്ട്രീയം മനസ്സിലാക്കാതെ ഇറങ്ങിത്തിരിച്ച രാഹുല്‍ പരാജയത്തിന്റെ കയ്പ്പറിയും. പകല്‍ ഖദറും രാത്രി കാവിയുമാണ് കോണ്‍ഗ്രസുകാരുടെ വേഷം. ബിജെപിയെ എതിര്‍ക്കുമെന്നു വിശ്വസിച്ച് ഒരു കോണ്‍ഗ്രസുകാരനും വോട്ട് ചെയ്യാനാവില്ല. ഇടതുപക്ഷത്തിന് വിശ്വസിച്ചു വോട്ട് ചെയ്യാവുന്നതും കാലുമാറില്ലെന്നുറപ്പുള്ളതുകൊണ്ടാണ്. രഹസ്യമായി ബിജെപിക്കാരായി മാറുന്നവരെ കണ്ടെത്താന്‍ അണികളുടെ വീടിനു മുന്നില്‍ സിസിടിവി വയ്ക്കണമെന്നാണ് ആന്റോ ആന്റണിയോടു പറയാനുള്ളതെന്നും കോടിയേരി പറഞ്ഞു.

Share
Leave a Comment