ഫുജൈറ•അവിഹിത ബന്ധം പുലര്‍ത്തിയ കേസില്‍ ഒരു ഹൗസ് മെയ്ഡും ഇവരുടെ കാമുകനും ഫുജൈറ മിസ്ഡമീനർ കോടതിയില്‍ ഹാജരായി. ഇരുവരും ഏഷ്യന്‍ വംശജരാണ്.
വീട്ടുജോലിക്കാരി ഫുജൈറയിലെ എമിറാത്തി കുടുംബത്തിന് വേണ്ടി ജോലി ചെയ്തുവരികയായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു.
കാമുകനുമായി ഫോണിലൂടെയാണ് ബന്ധം തുടങ്ങിയത്. തുടര്‍ന്ന് കൂടിക്കാഴ്ച നടത്താനും തൊഴിലുടമയുടെ വീട്ടില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ഇരുവരും തീരുമാനിച്ചു.
ഇതിനായി സ്പോണ്‍സറും കുടുംബവും പുറത്ത് പോകുന്നത് വരെ ഹൗസ്മെയ്ഡ് കാത്തിരുന്നു. അവര്‍ പുറത്ത് പോയ തക്കംനോക്കി ഹൗസ്മെയ്ഡ് കാമുകനെ എമിറാത്തി കുടുംബത്തിന്റെ വീട്ടിലെ തന്റെ മുറിയിലേക്ക് ക്ഷണിച്ചു.
അതേസമയം, പ്രതീക്ഷിച്ചതിലും നേരത്തെ കുടുംബം തിരികെയെത്തി. പോകുമ്പോള്‍ കിടന്നത് പോലെ വീട് അലങ്കോലമായി കിടക്കുന്നത് കണ്ട സ്പോണ്‍സറുടെ ഭാര്യ അത്ഭുതപ്പെട്ടു. വീട്ടുജോലിക്കാരിയെ ഇവര്‍ നിരവധി തവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് ഹൗസ്മെയ്ഡിന്റെ മുറിയിലെത്തിയ ഇവര്‍ ഒരു അപരിചിതനെ അവിടെ കണ്ട് ഞെട്ടി. തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ വിളിക്കുകയും അദ്ദേഹം വഴി ഫുജൈറ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരായ കാമുകന്‍ കുറ്റം നിഷേധിച്ചു. താനും ഹൗസ് മെയ്ഡും തമ്മില്‍ കുടുംബ ബന്ധമാണ് ഉള്ളതെന്നും തന്റെ കസിനും തങ്ങളും ഒരിക്കലും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇയാള്‍ വാദിച്ചു.
വാദം കേട്ട കോടതി കേസ് വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
Post Your Comments