ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഗുജറാത്തില്‍ നിന്ന് മത്സരിക്കുന്നവരെല്ലാം കോടീശ്വരന്‍മാര്‍. സമ്പത്തിന്റെ കാര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിവ്യത്യാസമൊന്നുമില്ല. ബിജെപിയിലെയുംകോണ്‍ഗ്രസിലെയും മിക്ക സ്ഥാനാര്‍ത്ഥികളും കോടികളുടെ ആസ്തിയുഉള്ളവര്‍ തന്നെ.
ആകെ സ്ഥാനാര്‍ത്ഥികളില്‍ കോടീശ്വരന്‍മാരല്ലാത്തത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നാലുപേര്‍ മാത്രമാണ്. ഇവര്‍ക്ക് ഒരു ലക്ഷം രൂപയില്‍ താഴെയാണ് സ്വത്ത്. ദരിദ്രരായ സ്ഥാനാര്‍ത്ഥികളില്‍ മൂന്നുപേര്‍ കോണ്‍ഗ്രസുകാരും രണ്ടുപേര്‍ ബിജെപിക്കാരുമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അംബാലാല്‍ പട്ടേലിന്റെ ആസ്തി 69.9 കോടി രൂപയാണ്. ബിജെപിയിലെ ചന്ദ്രകാന്ത് പട്ടേലിനാകട്ടെ 44.6 കോടിയുടെ സ്വത്തുണ്ട്. നവസാരി മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംപി കൂടിയാണ് ചന്ദ്രകാന്ത്.
അംബാലാലിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയും ഒട്ടും മോശമല്ല. മെഹ്‌സാനയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശാരദാ ബെന്‍ പട്ടേലിന് 44 കോടി രൂപയുടെ ആസ്തിയുണ്ട്. 26 ലോക്‌സഭാ മണ്ഡലങ്ങളിലായി 573 സ്ഥാനാര്‍ത്ഥികളാണ് ഗുജറാത്തില്‍ ജനവിധി തേടുന്നത്.
Post Your Comments