Election NewsKeralaLatest NewsElection 2019

കേരളത്തിലെ യുഡിഎഫ് തരംഗത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വി ടി ബല്‍റാം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫ് മുന്നേറ്റത്തിൽ ഹ്ലാദം പ്രകടനാവുമായി വി ടി ബല്‍റാം രംഗത്ത്. കേരളമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം യു ഡി എഫെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ ആഹ്ലാദം പങ്കുവെച്ചത്.

https://www.facebook.com/vtbalram/posts/10156645682744139

കേരളത്തിലെ ഇരുപത് സീറ്റുകളില്‍ 19തിടത്തും യുഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇതിൽ മുന്നിൽ. 57 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ മുന്നിട്ടു നിൽക്കുന്നത്. ആലപ്പുഴ മണ്ഡലത്തിൽ ആരിഫ് മാത്രമാണ് ലീഡ് ചെയ്യുന്ന ഒരേയൊരു ഇടതുസ്ഥാനാര്‍ത്ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button