
ഡൽഹി : കല്ലെറിയുന്നവരെ കുടുക്കാനായി വന്ദേ ഭാരത് എക്സ്പ്രസില്‍ (ട്രെയിൻ18) എക്സ്റ്റീരിയര്‍ ക്യാമറകള്‍ ഘടിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തിലാണ് ക്യാമറകൾ പിടിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്.ട്രെയിനിന്‍റെ മുന്നിലും പിന്നിലുമായി നാല് ക്യാമറകളാണ് ഘടിപ്പിച്ചത്.
2019 ഫെബ്രുവരിയിലാണ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. അന്നുമുതൽ മുതല്‍ നിരവധി കല്ലേറ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 12 ജനല്‍ ചില്ലുകള്‍ ഇതുവരെ തകര്‍ത്തു. ഈ സാഹചര്യത്തിലാണ് ട്രെയിനിന് പുറത്ത് ക്യാമറ ഘടിപ്പിക്കാന്‍ റെയില്‍വെ അധികൃതര്‍ തീരുമാനിച്ചത്.
Post Your Comments