കണ്ണൂര്‍: അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും ഒൻപത് കിലോ കഞ്ചാവ് പിടികൂടി. ജില്ലയിലേക്ക് വന്‍തോതില്‍ ലഹരിക്കടത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മാച്ചേരി സ്വദേശി രഞ്ജിത്ത്, കണ്ണോത്തുംചാല്‍ സ്വദേശി വിപിന്‍, കൊറ്റാളി സ്വദേശി സനീഷ് എന്നിവരാണ് പിടിയിലായത്.
കണ്ണൂരിലെ കഞ്ചാവ് മൊത്തക്കച്ചവടക്കാരനാണ് രഞ്ജിത്തെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്നംഗസംഘം സഞ്ചരിച്ച മാരുതികാറും കസ്റ്റഡിയിലെടുത്തു.
Post Your Comments