വയനാട്: പിറന്ന മണ്ണിനെ സേവിയ്ക്കാന്‍ സിവില്‍ സര്‍വീസിലേയ്ക്ക് സ്വാഗതം. ശ്രീധന്യയ്ക്ക് അഭിനന്ദനം അറിയിച്ച് കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്ത് നായര്‍. വൈദ്യുതി പോലുമില്ലാത്ത ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കൂരയില്‍ നിന്നാണ് 410ാം റാങ്ക് നേടിയാണ് ശ്രീധന്യ സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടംപിടിച്ചത്. ശ്രീധന്യയ്ക്ക് ഐഎഎസ് ഉറപ്പാക്കാനായാല്‍ വയനാട് ജില്ലയില്‍നിന്നുള്ള ആദ്യ വ്യക്തി കൂടിയാകും.
കൂട്ടുകാരുടെ കൈയ്യില്‍ നിന്ന് 40000 രൂപ കടം വാങ്ങിയാണ് ശ്രീധന്യ ഇന്റര്‍വ്യൂവിന് ഡല്‍ഹിയിലെത്തിയത്. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. ഇവരുടെ ആകെ വരുമാനം തൊഴിലുറപ്പില്‍ നിന്ന് കിട്ടുന്ന പൈസയാണ്.
‘പലരും അസ്വസ്ഥരാവുമെങ്കിലും നിങ്ങളെപ്പോലുള്ള മിടുക്കരുടെ വരവാണ് നാടിന്റെ പ്രതീക്ഷ.’ നാടിനൊപ്പം തന്നെ പ്രതീക്ഷയുടെ കുറിപ്പ് പങ്കുവയ്ക്കുകയാണ് മലയാളിയുടെ പ്രിയ കളക്ടര്‍
ബ്രോ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി ചരിത്രത്തിന്റെ തന്നെ ഭാഗമായ ശ്രീധന്യയെ അടക്കം അഭിനന്ദിച്ചു കൊണ്ടായിരുന്നു പ്രശാന്ത് നായരുടെ കുറിപ്പ്.
Post Your Comments