ഹരിയാനയില്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ ബി.ജെ.പി അഞ്ച് സിറ്റിങ് എംപിമാരെയും നിലനിര്‍ത്തി. കര്‍ണാല്‍ എംപിയെ ഒഴിവാക്കിയും സിര്‍സയില്‍ നിന്ന് മുന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറെ നിലനിര്‍ത്തിയുമാണ് പട്ടിക.
ഹിസാര്‍, രോഹ്ട്ടക് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഈ മണ്ഡലങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഐഎന്‍എല്‍ഡിയുടെയും കോണ്‍ഗ്രസിന്റെയുമാണ്. ഹരിയാനയില്‍ 10 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. ഗുരുഗ്രാം (റാവു ഇന്ദര്‍ജിത് സിംഗ്), ഫരീദാബാദ് (കൃഷന്‍പുര്‍ ഗുജ്ജര്‍), അംബാല (റട്ടന്‍ ലാല്‍ കത്താരി), സോനിപത് (രമേഷ് ചന്ദര്‍ കൗശിക്), ഭിവാനി-മഹേന്ദര്‍ഗഢ് (ധരംവീര്‍ സിംഗ്) എന്നീ സിറ്റിംഗ് എംപിമാര്‍ക്ക് അതത് മണ്ഡലങ്ങളില്‍ തന്നെ സീറ്റ് നല്‍കിയാണ് ബിജെപിയുടെ ആദ്യസ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കിയത്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തറുമായി നല്ല ബന്ധം ഉള്ള ഹരിയാന മന്ത്രി നായിബ് സിംഗ് സൈനി കുരുക്ഷേത്രയില്‍ സ്ഥാനാര്‍ത്ഥിയാണ്. മണ്ഡലത്തിലെ എംപി രാജ്കുമാര്‍ സെയ്‌നി ബിജെപി വിമതനായതോടെയാണ് നായിബിന് മണ്ഡലത്തില്‍ ടിക്കറ്റ് ലഭിച്ചത്. 10 ലോക്‌സഭാ സീറ്റുകളില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഏഴ് എം.പിമാരുണ്ട്. ഹരിയാനയിലെ 10 സീറ്റുകളില്‍മെയ് 12 നാണ് വോട്ടെടുപ്പ് നടക്കുന്നത്.
Post Your Comments