ന്യൂഡൽഹി: ബിജെപി നേതാവായിരുന്ന ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നു. ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി രൺദീപ് സിംഗ് സുർജെവാല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സിൻഹയുടെ കോൺഗ്രസ് പ്രവേശം.
അതേസമയം ബിജെപിയ്ക്കെതിരെ സിന്‍ഹ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മുതിര്‍ന്ന നേതാക്കളെ ബിജെപി ചവിട്ടി തേയ്ക്കുകയാണ്. ബിജെപിയുടെ സ്ഥാപക ദിനത്തില്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടേത് വണ്‍ മാന്‍ ഷോ ആണെന്നും സിന്‍ഹ കുറ്റപ്പെടുത്തി. പട്ന സാഹോബ് മണ്ഡലത്തില്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും.
ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും താന്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ത്തെന്നും സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments