Latest NewsKeralaCandidates

പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടാകണം: എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ബെന്നി ബെഹനാന്‍

കാക്കനാട്: ആശുപത്രി കിടക്കയില്‍ കിടന്ന് തന്റെ വോട്ടര്‍മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാന്‍. ക്കുടിയില്‍ തനിക്ക് ലഭിച്ച ആവേശോജ്വലമായ സ്വീകരണത്തിനാണ് അദ്ദേഹം നന്ദി അറിയിച്ചത.് ഹൃദയാഘാതത്തെ തുടര്‍ന്ന വെള്ളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം വിശ്രമത്തിലാണ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിങ്ങളോടൊപ്പം ഇന്നും പ്രചാരണ പരിപാടികളില്‍ മുന്നിട്ടിറങ്ങാന്‍ ആഗ്രഹമുണ്ട് എന്നാല്‍ എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഒന്നരയാഴ്ചയോളം വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

”അസുഖവിവരം അന്വേഷിക്കാന്‍ സമൂഹത്തിലെ ഒട്ടനവധി സുമനസ്സുകള്‍ സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിയിരുന്നു . ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ എന്നോടൊപ്പം മത്സരിക്കുന്ന സുഹൃത്ത്ഇന്നസെന്റ്, കോണ്‍ഗ്രസ്സിന്റെ സമുന്നതനായ നേതാവ് വയലാര്‍ രവി ഉള്‍പ്പെടെയുള്ള ഒട്ടനവധി യു.ഡി.എഫ് നേതാക്കളും, നൂറു കണക്കിന് പ്രവര്‍ത്തകരും എത്തിയിരുന്നു. എല്ലാവര്‍ക്കും നന്ദി, സന്തോഷം”..എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

പ്രിയമുള്ളവരെ,

ഇന്ന് വെളുപ്പിന് 3.30 മണിക്ക് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാക്കനാട് സണ്‍ റൈസ് ഹോസ്പിറ്റലില്‍ എന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ചാലക്കുടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലായിരുന്നു പര്യടന പരിപാടികള്‍. ഇന്ന് അങ്കമാലി നിയോജക മണ്ഡലത്തില്‍ ആയിരുന്നു പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്.

നിങ്ങളോടൊപ്പം ഇന്നും പ്രചാരണ പരിപാടികളില്‍ മുന്നിട്ടിറങ്ങാന്‍ ആഗ്രഹമുണ്ട് എന്നാല്‍ എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഒന്നരയാഴ്ചയോളം വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. ആദ്യഘട്ടത്തിലും, തുടര്‍ന്നും ആവേശോജ്വലമായ സ്വീകരണമാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ ഇടങ്ങളില്‍ നിന്നും ലഭിച്ചത്, അതിന് ഒരുപാട് നന്ദിയുണ്ട് നിങ്ങള്‍ ഓരോരുത്തരോടും.

ഇന്ന് അസുഖവിവരം അന്വേഷിക്കാന്‍ സമൂഹത്തിലെ ഒട്ടനവധി സുമനസ്സുകള്‍ സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിയിരുന്നു . ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ എന്നോടെപ്പം മത്സരിക്കുന്ന സുഹൃത്ത് ശ്രീ.ഇന്നസെന്റ്, കോണ്‍ഗ്രസ്സിന്റെ സമ്മുന്നതനായ നേതാവ് വയലാര്‍ രവി ഉള്‍പ്പെടെയുള്ള ഒട്ടനവധി യു.ഡി.എഫ് നേതാക്കളും, നൂറു കണക്കിന് പ്രവര്‍ത്തകരും എത്തിയിരുന്നു.എല്ലാവര്‍ക്കും നന്ദി, സന്തോഷം.

എത്രയും പെട്ടെന്ന് ഞാന്‍ നിങ്ങളോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാലക്കുടി ലോക്‌സഭാ UDF തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തുടര്‍ന്നും ഉണ്ടായിരിക്കും.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ കേരളത്തിലെ യു.ഡി.എഫ് ഉണര്‍ന്നിരിക്കുകയാണ്. നാളിതുവരെ നമ്മള്‍ കാണാത്തൊരു ആവേശ കൊടുമുടിയിലാണ് UDF പ്രവര്‍ത്തകര്‍ . ചാലക്കുടിയിലും നമ്മള്‍ ആവേശം അണയാതെ സുക്ഷിക്കും. വിജയം നമ്മള്‍ക്കൊപ്പമായിരിക്കും.

നിങ്ങളുടെ പ്രാര്‍ത്ഥനയും, അനുഗ്രഹവും എപ്പോഴും ഉണ്ടാകണം.

https://www.facebook.com/BennyBehananChalakudy/photos/a.651638064853919/2855973741086996/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button