തിരുവനന്തപുരം : ഒളിക്യാമറ വിവാദത്തിൽപ്പെട്ട കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ സമർപ്പിച്ച പരാതിയും അദ്ദേഹത്തിന് എതിരെയുള്ള പരാതികളും പോലീസ് അന്വേഷിക്കും. പരാതികൾ ഡിജിപി കണ്ണൂർ റേഞ്ച് ഐജിക്ക് കൈമാറി. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിലാണ് ഡിജിപി റിപ്പോർട്ട് തേടിയത്. വിവാദത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് എം.കെ രാഘവൻ പരാതിയിൽ പറയുന്നു.
രാഘവന്റെ സാമ്പത്തിക ഇടപാടുകളിൽ കോഴിക്കോട് എഎസ്പി അന്വേഷണം ആരംഭിച്ചു.
Post Your Comments