കാസര്‍കോട്: ഗള്‍ഫില്‍ നിന്നും വിമാനത്താവളത്തിലെത്തിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. അണങ്കൂരിലെ മാഹിന്‍ മന്‍സിലില്‍ അബ്ദുര്‍ റഹ് മാന്റെ ഭാര്യ അസ്മാബിയാണ് മകന്‍ കുഞ്ഞിമാഹിനെ (26) കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവാവിനെയാണ് കാണാതായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2018 ഡിസംബര്‍ 27നാണ് ജോലി തേടി കുഞ്ഞിമാഹിന്‍ ഗള്‍ഫിലേക്ക് പോയത്. തുടര്‍ന്ന് ജോലിയൊന്നും ശരിയാവാത്തതിനാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചുവരികയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയതായി വിവരം ലഭിച്ചെങ്കിലും പിന്നീട് വീട്ടിലെത്തിയില്ലെന്നാണ് മാതാവിന്റെ പരാതിയില്‍ പറയുന്നത്.
Post Your Comments