Latest NewsKerala

ശ്രീധന്യ സുരേഷിന് അഭിനന്ദനമറിയിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില് ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ശ്രീധന്യ സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദനം അറിയിച്ചു. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹംപ്രത്യേകിച്ച് ശ്രീധന്യക്കും മറ്റ് മലയാളികളായ ഉന്നത വിജയം നേടിയവര്‍ക്കും അനുമോദനം നല്‍കിയത്. മറ്റു കുട്ടികള്‍ക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തില്‍ ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ആദ്യമായാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍. ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ 410-ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ എല്ലാവിധ ആശംസകളും. ഉയര്‍ന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാര്‍ഥികള്‍ക്കും അനുമോദനങ്ങള്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button