ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്‌പുര്‍ മണ്ഡലത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയുടെ പിന്തുണയോടെ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ബി.ജെ.പിയെ തോൽപ്പിച്ച പ്രവീൺ നിഷാദ് ബി.ജെ.പിയില്‍ ചേർന്നു. 26,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രവീൺ നിഷാദ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ഗോരഖ്‌പുരിലെ ജയന്റ് കില്ലറെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവീണ്‍ നിഷാദായിരിക്കും ഇത്തവണ മണ്ഡലത്തിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥി. മണ്ഡലത്തിലെ പരമ്പരാഗത ബി.ജെ.പി. വോട്ടര്‍മാര്‍ക്കൊപ്പം ജയം നിര്‍ണയിക്കുന്നതില്‍ സുപ്രധാനമെന്നു കരുതുന്ന ഒ.ബി.സി. വിഭാഗമായ നിഷാദ് സമുദായത്തിന്റെ 3.5 ലക്ഷം വോട്ടുകളും പ്രവീണിന്റെ വരവോടെ തങ്ങൾക്ക് ലഭിക്കുമെന്നാണ് ബി.ജെ.പി യുടെ പ്രതീക്ഷ.
Post Your Comments