ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തില്‍ എന്‍ഡിഎ മുന്നിലായിരിക്കുമെന്ന് സര്‍വ്വേ. ബിജെപിയ്ക്ക് വേരുള്ള തിരുവനന്തപുരം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ് .ഇവിടെ പ്രധാനമായും യുഡിഎഫും എന്‍ഡിഎയും തമ്മിലായിരിക്കും മത്സരമെന്ന് സര്‍വേ പറയുന്നു. എന്‍ഡിഎ യ്ക്ക് 36%വോട്ട് കിട്ടുമെന്നാണ് സര്‍വ്വേ പറയുന്നത്.അതേ സമയം യുഡിഎഫ് 35% വോട്ട് നേടുമെന്നും 25% വോട്ട് എല്‍ഡി എഫ് നേടുമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.
എന്നാൽ ഈ സർവ്വേയ്ക്ക് ശേഷം യുഡിഎഫ് വീണ്ടും താഴേക്ക് പോയതായും എൽഡിഎഫ് നില മെച്ചപ്പെടുത്തിയതായുമാണ് പിന്നീട് വിലയിരുത്തപ്പെടുന്നത്.അതേസമയം പത്തനംതിട്ട മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടക്കുകയെന്നും സര്‍വ്വേ പറയുന്നു.21% പേര്‍ എന്‍ഡിഎ വിജയിക്കുമെന്ന് പറഞ്ഞിരിക്കുന്നു.കെ.സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പേയുള്ള മനോരമ നടത്തിയ സര്‍വ്വേയിലാണ് എന്‍ഡിഎ നല്ല മത്സരം കാഴ്ചവെയ്ക്കുമെന്ന് പറഞ്ഞിരിക്കുന്നത്.
കെ സുരേന്ദ്രന്റെ സ്ഥാനാര്ഥിത്വത്തിനു ശേഷം സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞു. ഇവിടെ പ്രചാരണത്തിലും പോപ്പുലാരിറ്റിയിലും സുരേന്ദ്രനാണ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്തു നോക്കുമ്ബോള്‍ യുഡിഎഫിന് 2% വോട്ട് അധികം ലഭിക്കുമെന്നും എല്‍ഡിഎഫിന് 1% വോട്ട് കുറയുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. എന്നാല്‍ എന്‍ഡിഎ 3% ത്തോളം വോട്ട് കൂടുതല്‍ കിട്ടുമെന്നാണ് മനോരമ സര്‍വ്വേ പറയുന്നത്.
Post Your Comments