ഇസ്ലാമാബാദ്: തടവുശിക്ഷ പൂര്‍ത്തിയായവരെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് തടവില്‍ കഴിയുന്ന 360 പേരെ പാക്കിസ്ഥാന് ഉടന്‍ മോചിപ്പിക്കും. എന്നാല്‍ മാനുഷിക പരിഗണന നല്‍കിയാണ് തടവുകാരെ മോചിപ്പിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. പക്ഷേ വിട്ടയയ്ക്കപ്പെടുന്നവരില് ഭൂരിപക്ഷവും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണെന്നാണ് സൂചന. പാക്കിസ്ഥാന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഈ കാര്യം അറിയിച്ചത്. പാക്കിസ്ഥാന് റേഡിയോയാണ് വിവരം പുറത്തുവിട്ടത്. 537 ഇന്ത്യക്കാരാണ് പാക്കിസ്ഥാനില്‍ തടവിലുള്ളതെന്നും ഫൈസല്‍ പറഞ്ഞു.
. മൂന്ന് ഘട്ടങ്ങളായാണ് 360 തടവുകാരെ മോചിപ്പിക്കുന്നത്. വാഗ അതിര്ത്തിലൂടെയാണ് ഇവരെ ഇന്ത്യയ്ക്കു കൈമാറുന്നത്. ആദ്യഘട്ടമായി 100 തടവുകാരെ തിങ്കളാഴ്ച മോചിപ്പിക്കും. 100 പേരെ വീതം ഏപ്രില്‍ 15നും 22നും മോചിപ്പിക്കും. 60 പേരെ ഏപ്രില്‍ 29നും മോചിപ്പിക്കും.
Post Your Comments