KeralaLatest NewsIndia

എൽ ഡിഎഫിന്റെയും യുഡിഎഫിന്റെയും മതേതര തട്ടിപ്പ് പൊളിക്കണമെന്ന് ടിപി സെൻകുമാർ

തിരുവനന്തപുരം: അമ്പലങ്ങളെയും വിശ്വാസങ്ങളെയും കുറ്റം പറഞ്ഞ എല്‍ഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രം തുറക്കുമ്പോള്‍ ദര്‍ശനം നടത്താന്‍ മത്സരിക്കുയാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. വോട്ടു ബാങ്ക് കരസ്ഥമാക്കിയുള്ള വിദ്യയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പയറ്റുന്നത്. എന്‍ഡിഎയുടെ തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും മതേതര തട്ടിപ്പ് പൊളിക്കണം. ശരിയായ മതേതരത്വം എന്താണെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മോദിയും എന്‍ഡിഎയും ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നത് മോദിയെപോലുള്ള ഒരു നേതാവിനെ കിട്ടാനാണ്. ഇന്ത്യയെ തകര്‍ക്കാനുള്ളതാണ് കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക.

തിരുവനന്തപുരത്തെ എംപി പത്തു വര്‍ഷം എന്തുചെയ്തുവെന്ന് നമ്മള്‍ മനസ്സിലാക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്നു പറഞ്ഞ ഭരണാധികാരിയോട് പുറത്ത് കടക്ക് എന്നു പറയുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. നിഷ്പക്ഷമായ നിയമം നടപ്പാക്കേണ്ട പോലീസ് പിണറായി വിജയന്‍ ആക്റ്റാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button