Election NewsLatest NewsIndiaCandidatesElection 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് സ്നേഹമാണുള്ളത് പക്ഷേ തിരിച്ച് അങ്ങനെയല്ലെന്നു രാഹുല്‍ ഗാന്ധി

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ സ്നേഹിക്കുന്നു. എന്നാൽ അദ്ദേഹം തിരിച്ച് തന്നെ സ്നേഹിക്കുന്നില്ലെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൂനെയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മോദി ഏത് തരത്തിലുള്ള വ്യക്തിയായാലും അത് തനിക്ക് പ്രശ്നമില്ല. അദ്ദേഹത്തെ ഞാന്‍ സ്നേഹിക്കുന്നു. പക്ഷേ, തിരിച്ച് ഇങ്ങോട്ട് അങ്ങനെയല്ല. തന്‍റെ കുട്ടിക്കാലം മുതല്‍ ഒരുപാട് ഹിംസ കാണേണ്ടി വന്നിട്ടുണ്ട്. എന്‍റെ മുത്തശ്ശി കൊല്ലപ്പെട്ടു. എന്‍റെ അച്ഛനും കൊല്ലപ്പെട്ടു.
ഹിംസ കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമുണ്ടാകില്ലെന്നു രാഹുല്‍ പറഞ്ഞു.

അതേസമയം ശത്രുത ഭീരുത്വമാണ് ലോകം ശത്രുത കൊണ്ട് നിറഞ്ഞാലും താന്‍ അത് കാര്യമാക്കുന്നില്ല എന്ന് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. താൻ ഒരു ഭീരുവല്ല. പകയുടേയും വെറുപ്പിന്‍റേയും പിന്നിൽ താൻ ഒളിച്ചിരിക്കില്ല. എല്ലാ ജീവികളേയും താൻ സ്നേഹിക്കുമെന്നും താൽക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താൻ സ്നേഹിക്കുമെന്നും ട്വിറ്ററിൽ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button