ആലപ്പുഴ: പമ്പുകളിൽ ഈടാക്കുന്ന വില കൃത്യമാണെന്നുറപ്പിക്കാൻ മിന്നൽ പരിശോധന നടത്തും. സംസ്ഥാനത്ത് നിശ്ചയിക്കപ്പെട്ട വിലയ്ക്ക് തന്നെയാണോ പെട്രോൾ പമ്പുകളിൽ ഇന്ധനം വിൽക്കുന്നതെന്ന് ഉറപ്പാക്കാൻ സാധാരണ പരിശോധന കൂടാതെ പ്രത്യേക മിന്നൽ പരിശോധനകൾ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ലീഗൽ മെട്രോളജി കണ്‍ട്രോളർക്ക് നിർദേശം നൽകി. കൃത്യഅളവിൽ ഇന്ധനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
എന്നാൽ പമ്പുകളിൽ മിന്നൽ പണിമുടക്ക് ഉണ്ടാകുന്ന സാഹചര്യത്തിൽ അവശ്യസർവീസ് പട്ടികയിൽ ഉൾപ്പെടുത്തി പന്പ് തുറന്ന് പ്രവർത്തിക്കുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകണമെന്നും കമ്മീഷൻ പൊതുവിതരണ വകുപ്പ് ഡയറകർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാ പെട്രോൾ പന്പുകളിലും ഇന്ധനത്തിന്റെ നിലവാരം പരിശോധിക്കാൻ ഫിൽറ്റർപേപ്പറും പരാതി പുസ്തകവും സെയിൽ ഉദ്യോഗസ്ഥന്റെ വിലാസവും പ്രദർശിപ്പിക്കണമെന്നും കമ്മീഷൻ പൊതുവിതരണ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ജി. സാമുവൽ നൽകിയ പരാതിയിലാണ് നടപടി.
Post Your Comments