Latest NewsKerala

കേരളത്തി​ല്‍ ബി​.ജെ.പി​ അക്കൗണ്ട് തുറക്കുമോ? പ്രമുഖ രാഷ്ട്രീയ നി​രീക്ഷകന്റെ പ്രവചനം ഇങ്ങനെ

ആലപ്പുഴ: ലോക്‌സഭാ തി​രഞ്ഞെടുപ്പി​ല്‍ കേരളത്തി​ല്‍ ബി​.ജെ.പി അക്കൗണ്ട് തുറക്കുമെന്ന പ്രവചനവുമായി രാഷ്ട്രീയ നി​രീക്ഷകനും പ്രമുഖ ഗണി​തശാസ്ത്ര അദ്ധ്യാപകനുമായ തോട്ടയ്‌ക്കാട് എന്‍. ഗോപാലകൃഷ്ണന്‍ നായർ. ബി​.ജെ.പി​ക്ക് ഒരു സീറ്റ് ലഭി​ക്കുമെന്നാണ് ഗോപാലകൃഷ്ണന്‍ നായർ വ്യക്തമാക്കിയത്. യു.ഡി​.എഫി​ന് 11 – 12 സീറ്റും എല്‍.ഡി​.എഫി​ന് 8 – 9 സീറ്റും ലഭി​ക്കും. യു.ഡി​.എഫി​ന് 42 ശതമാനവും എല്‍.ഡി​.എഫി​ന് 38 ശതമാനവും എന്‍.ഡി​.എയ്‌ക്ക് 18 ശതമാനവുമാണ് വോട്ട് ലഭിക്കുക.

വി​വി​ധ മണ്ഡലങ്ങള്‍ സന്ദര്‍ശി​ച്ചും സുഹൃത്തുക്കളി​ല്‍ നി​ന്ന് ഫോണ്‍​ മുഖേന വി​വരങ്ങള്‍ ശേഖരി​ച്ചുമാണ് ഗോപാലകൃഷ്ണന്‍ നായര്‍ ഫലങ്ങള്‍ മുന്‍കൂട്ടി​ പറയുന്നത്. ഇതുവരെ നടത്തി​യ പ്രവചനങ്ങളെല്ലാം 90 ശതമാനത്തി​ലേറെ ശരി​യായി​രുന്നു. വൈ.എസ്.ആര്‍ കോണ്‍​ഗ്രസ്, തെലുങ്കാന രാഷ്ട്രസമി​തി​ (ടി​.ആര്‍.എസ്), ബി​ജു ജനതാദള്‍ (ബി​.ജെ.ഡി​) എന്നി​വയുടെ പി​ന്തുണയോടെ നരേന്ദ്രമോദി​ വീണ്ടും പ്രധാനമന്ത്രി​യാകുമെന്നും ഇദ്ദേഹം പ്രവചിക്കുന്നു. ലോക്‌സഭയി​ല്‍ ഒരു മുന്നണി​ക്കും ഭൂരി​പക്ഷമുണ്ടാകില്ല. എന്‍.ഡി​.എയ്‌ക്ക് 244 ഉം യു.പി​.എയ്‌ക്ക് 153 ഉം സീറ്റുണ്ടാകും. ബി.ജെ.പി​ക്ക് 200 സീറ്റും കോണ്‍​ഗ്രസി​ന് 102 ഉം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button