ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന പ്രവചനവുമായി രാഷ്ട്രീയ നിരീക്ഷകനും പ്രമുഖ ഗണിതശാസ്ത്ര അദ്ധ്യാപകനുമായ തോട്ടയ്‌ക്കാട് എന്‍. ഗോപാലകൃഷ്ണന്‍ നായർ. ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കുമെന്നാണ് ഗോപാലകൃഷ്ണന്‍ നായർ വ്യക്തമാക്കിയത്. യു.ഡി.എഫിന് 11 – 12 സീറ്റും എല്‍.ഡി.എഫിന് 8 – 9 സീറ്റും ലഭിക്കും. യു.ഡി.എഫിന് 42 ശതമാനവും എല്‍.ഡി.എഫിന് 38 ശതമാനവും എന്‍.ഡി.എയ്‌ക്ക് 18 ശതമാനവുമാണ് വോട്ട് ലഭിക്കുക.
വിവിധ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചും സുഹൃത്തുക്കളില്‍ നിന്ന് ഫോണ്‍ മുഖേന വിവരങ്ങള്‍ ശേഖരിച്ചുമാണ് ഗോപാലകൃഷ്ണന്‍ നായര്‍ ഫലങ്ങള്‍ മുന്‍കൂട്ടി പറയുന്നത്. ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം 90 ശതമാനത്തിലേറെ ശരിയായിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തെലുങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്), ബിജു ജനതാദള്‍ (ബി.ജെ.ഡി) എന്നിവയുടെ പിന്തുണയോടെ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഇദ്ദേഹം പ്രവചിക്കുന്നു. ലോക്സഭയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ല. എന്‍.ഡി.എയ്‌ക്ക് 244 ഉം യു.പി.എയ്‌ക്ക് 153 ഉം സീറ്റുണ്ടാകും. ബി.ജെ.പിക്ക് 200 സീറ്റും കോണ്‍ഗ്രസിന് 102 ഉം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments