Latest NewsNewsInternational

വിമാന യാത്രയ്ക്കിടയില്‍ മദ്യം ആവശ്യപ്പെട്ടു; നല്‍കാതിരുന്ന ജീവക്കാരെ വനിത ചെയ്തത്

ലണ്ടന്‍: വിമാന യാത്രയ്ക്കിടെ അധികമായി മദ്യം ആവശ്യപ്പെട്ട വനിത അത് നല്‍കാത്തതിനെത്തുടര്‍ന്ന് ജീവനക്കാരെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ഐറിഷ് വനിതയ്ക്ക് തടവുശിക്ഷ. സിമോണ്‍ ബേണ്‍സ് എന്ന അഭിഭാഷകയെയാണ് ലണ്ടന്‍ കോടതി ആറു മാസം തടവിന് വിധിച്ചത്.

കഴിഞ്ഞ നവംബറിലാണ് മുംബൈയില്‍ നിന്നും ലണ്ടനിലേക്കു പോകുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സിമോണ്‍ ബേണ്‍സ് മദ്യ ലഹരിയില്‍ ജീവനക്കാരെ അധിക്ഷേപിച്ചതും മുഖത്ത് തുപ്പുകയും ചെയ്തത്. അമിതമായി മദ്യപിച്ചിട്ടും വീണ്ടും ജീവനക്കാരനോട് മദ്യം വേണമെന്ന് ആവശ്യപ്പെടുകയും തട്ടിക്കയറുകയും ചെയ്ത യുവതി താന്‍ രാജ്യാന്തര പ്രശസ്തയായ ക്രിമിനല്‍ അഭിഭാഷകയാണെന്നും പേടിക്കുമെന്നാണോ കരുതുന്നതെന്നും ചോദിച്ച് വഴക്കിടുകയായിരുന്നു. ഹീത്രൂവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button