പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള പിഎം നരേന്ദ്ര മോദി എന്ന സിനിമയുടെ റിലീസ് തിയതി മാറ്റിവെച്ചു. നാളെയായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഏപ്രില്‍ 8ന് സുപ്രീംകോടതി പരിഗണിക്കും.
സിനിമ റിലീസ് ചെയ്യുന്നതിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. നേരത്തേ, ഇതേ ആവശ്യവുമായി ഡിഎംകെയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. സമാനമായ ഹര്‍ജി അലഹാബാദ് ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ട്.
ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പിഎം നരേന്ദ്ര മോദി’യില്‍ വിവേക് ഒബ്‌റോയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. മനോജ് ജോഷി, ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഏപ്രില്‍ 12ന് രാജ്യമൊട്ടാകെ ചിത്രം റിലീസ് ചെയ്യും.
Post Your Comments