മുംബൈ : ഐപിഎൽ 12ആം സീസണിലെ ആദ്യ തോൽവിയിലേക്ക് ചെന്നൈ സൂപ്പർ കിങ്സിനെ മുംബൈ ഇന്ത്യൻസ്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 37 റൺസിനാണ് മുംബൈ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റു നഷ്ടത്തിൽ നേടിയ 170 റൺസ് മറികടക്കാൻ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് സാധിച്ചില്ല.
1⃣0⃣0⃣ IPL WINS!
There before everyone else! #HistoryMakers#OneFamily #CricketMeriJaan #MumbaiIndians #MIvCSK pic.twitter.com/nAGjc2euBG
— Mumbai Indians (@mipaltan) April 3, 2019
സൂര്യകുമാർ യാദവ് (43 ബോളിൽ 59 റൺസ്), കൃണാൽ പാണ്ഡ്യ(32 ബോളിൽ 42റൺസ് ), ഹർദിക് പാണ്ഡ്യ(8 ബോളിൽ 25 റൺസ്) എന്നിവരുടെ ബാറ്റിംഗ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചു. അതോടൊപ്പം തന്നെ ജേസൺ രണ്ടും, മലിംഗ, ഹർദിക് പാണ്ഡ്യ മൂന്നു വിക്കറ്റ് വീതവും എറിഞ്ഞിട്ടു.
What the scorecard reads! Chin up and onwards to the next one back at the #AnbuDen! #WhistlePodu #Yellove #MIvCSK ?? pic.twitter.com/LYT72Ecd3q
— Chennai Super Kings (@ChennaiIPL) April 3, 2019
കേദാർ ജാദവിന്റെ അർദ്ധ സെഞ്ചുറി ചെന്നൈയെ ഭേദപ്പെട്ട സ്‌കോർ നേടാൻ സാഹായിച്ചു. ഷെയ്ന്‍ വാട്‌സണ്‍ (5), അമ്പാട്ടി റായുഡു (0), സുരേഷ് റെയ്‌ന (16), എം.എസ് ധോണി (12), രവീന്ദ്ര ജഡേജ (1), ഡ്വെയ്ന്‍ ബ്രാവോ (8), ദീപക് ചാഹര്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഷാര്‍ദുള്‍ ഠാകൂര്‍ (1), മോഹിത് ശര്‍മ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ബ്രാവോ, ജഡേജ, ഇമ്രാന്‍ താഹിര്‍, മോഹിത് ശര്‍മ, ദീപക് ചാഹര്‍ എന്നിവര്‍ ചെന്നൈയ്ക്ക് വേണ്ടി ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഈ മത്സരം അവസാനിച്ചപ്പോൾ പട്ടികയിൽ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ്. നാല് പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.
Match 15. It's all over! Mumbai Indians won by 37 runs https://t.co/LZS5C9Cu9H #MIvCSK #VIVOIPL
— IndianPremierLeague (@IPL) April 3, 2019
4000 Divya PraRUNdham! #Thala #WhistlePodu #Yellove #MIvCSK ?? pic.twitter.com/zZZI87kKgV
— Chennai Super Kings (@ChennaiIPL) April 3, 2019
Post Your Comments