
വാഷിംഗ്ടണ്‍: എച്ച്-1 ബി വീസ തട്ടിപ്പ് നടത്തിയ മൂന്ന് ഇന്ത്യക്കാർ കാലിഫോര്‍ണിയയില്‍ അറസ്റ്റില്‍. സാന്ത ക്ലാരയില്‍ കണ്‍സല്‍റ്റിംഗ് സ്ഥാപനം നടത്തുന്ന ആന്ധ്രാ, തെലുങ്കാന സ്വദേശികളായ കിഷോര്‍ ദത്താപുരം (49), കുമാര്‍ അശ്വപതി (49), സന്തോഷ് ഗിരി(42) എന്നിവരാണ് അറസ്റ്റിലായത്. 2012നും 2015നും ഇടയില്‍ വ്യാജ അപേക്ഷകള്‍ നല്കി എച്ച്-1 ബി വീസ സംഘടിപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള കേസ്. മാര്‍ച്ച് 27നാണ് ഇവർ പിടിയിലായത്. മാര്‍ച്ച് 28ന് സാന്‍ജോസിലെ കോടതിയില്‍ ഹാജരാക്കിയ മൂവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. മേയ് 13നാണ് അടുത്ത വിചാരണ.
Post Your Comments