ദുബായ്: യുഎഇയുടെ പലപ്രദേശങ്ങളിലും ബുധനാഴ്ച നേരിയ തോതില്‍ മഴ ലഭിച്ചു. പലയിടത്തും ഇപ്പോഴും മേഘാവൃതമായ കാലാവസ്ഥയാണ്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയറോളജി ആന്‍ഡ് സീസ്മോളജി (എന്‍സിഎം) യുടെ അറിയിപ്പ്.
— المركز الوطني للأرصاد (@NCMS_media) April 3, 2019
മഴയെ തുടര്‍ന്നും കാര്‍മേഘം മൂടിക്കെട്ടി നില്‍ക്കുന്നതിനാലും രാജ്യത്ത് ചൂട് കുറയുമെന്ന് മെറ്റ് വകുപ്പ് പറഞ്ഞു.
الإمارات : الان تساقط زخات متفرقة من الأمطار على بعض مناطق دبي والشارقة وعجمان #مركز_العاصفة
٣ ابريل ٢٠١٩ pic.twitter.com/mkD7mcoW8a— مركز العاصفة (@Storm_centre) April 3, 2019
കഴിഞ്ഞയാഴ്ച പെയ്ത മഴയില്‍ മെര്‍ക്കുറി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യം വിയര്‍ത്തൊലിക്കുകയായിരുന്നു. ചൊവ്വാഴ്ച ഏറ്റവും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു.
— المركز الوطني للأرصاد (@NCMS_media) April 1, 2019
ചില പ്രദേശത്ത് പൊടിക്കാറ്റും പകുതി മൂടിക്കെട്ടിയ കാലാവസ്ഥയുമായിരിക്കും. പടഞ്ഞാറന്‍ തീരപ്രദേശത്തും ദ്വീപുകളും രാത്രിയില്‍ നേരിയ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചൂട് കുറയുമെന്നും എന്‍സിഎം അറിയിച്ചു.
— المركز الوطني للأرصاد (@NCMS_media) April 3, 2019
Post Your Comments