Latest NewsUAE

ദുബായില്‍ പലയിടത്തും മഴ: ശനിയാഴ്ച വരെ തുടരാന്‍ സാധ്യത

ദുബായ്: യുഎഇയുടെ പലപ്രദേശങ്ങളിലും ബുധനാഴ്ച നേരിയ തോതില്‍ മഴ ലഭിച്ചു. പലയിടത്തും ഇപ്പോഴും മേഘാവൃതമായ കാലാവസ്ഥയാണ്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ്  നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയറോളജി ആന്‍ഡ് സീസ്‌മോളജി (എന്‍സിഎം) യുടെ അറിയിപ്പ്.

മഴയെ തുടര്‍ന്നും കാര്‍മേഘം മൂടിക്കെട്ടി നില്‍ക്കുന്നതിനാലും രാജ്യത്ത് ചൂട് കുറയുമെന്ന് മെറ്റ് വകുപ്പ് പറഞ്ഞു.

കഴിഞ്ഞയാഴ്ച പെയ്ത മഴയില്‍ മെര്‍ക്കുറി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യം വിയര്‍ത്തൊലിക്കുകയായിരുന്നു. ചൊവ്വാഴ്ച ഏറ്റവും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു.

ചില പ്രദേശത്ത് പൊടിക്കാറ്റും പകുതി മൂടിക്കെട്ടിയ കാലാവസ്ഥയുമായിരിക്കും. പടഞ്ഞാറന്‍ തീരപ്രദേശത്തും ദ്വീപുകളും രാത്രിയില്‍ നേരിയ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചൂട് കുറയുമെന്നും എന്‍സിഎം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button