ന്യൂ ഡൽഹി : കൃഷി ആവശ്യങ്ങൾക്കായി വായ്പയെടുത്ത കർഷകർക്ക് ഒരിക്കലും ജയിലിൽ പോകേണ്ടി വരില്ലെന്നും കർഷകർക്കായി പ്രത്യേക കാർഷിക ബജറ്റൊരുക്കുമെന്നു കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷകരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രകടന പത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയിട്ടുള്ളത്. തൊഴിൽ മേഖല, കാർഷികം, പ്രതിരോധം, സ്വയംഭരണം, സ്ത്രീകൾക്ക് തൊഴിൽ സംവരണം എന്നീ മേഖലകൾക്ക് പത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നു. തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി. കർഷകർ വായ്പ തിരിച്ചടയ്ക്കാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. സിവിൽ നടപടികൾ മാത്രമേ നേരിടേണ്ടി വരൂ എന്നും പ്രകടന പത്രികയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു. അതേസമയം പ്രകടന പത്രികയ്ക്ക് കോൺഗ്രസ് നടപ്പാക്കും എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്.
Post Your Comments