രാജാക്കാട് : ഒമ്പത് വയസുകാരിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹത : അയല്‍വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത് : സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്നു. ഇതോടെ ഖജനാപ്പാറയില്‍ ഒന്‍പത് വയസുകാരിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും നാട്ടുകാരും രംഗത്തെത്തി. കഴിഞ്ഞ നാലിനായിരുന്നു കുട്ടിയെ വീടിനുള്ളിലെ ഉത്തരത്തില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഖജനാപ്പാറ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.
തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലികഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു പോയതിനുശേഷം തിരികെ എത്തിയില്ലെന്ന് അയല്‍വീട്ടുകാര്‍ പറഞ്ഞു.
വീടിനകത്തെ ഉത്തരത്തില്‍ ഷാള്‍കെട്ടി ഊഞ്ഞാലാടുമ്പോള്‍ അപകടത്തില്‍പ്പെട്ടതാകനാണ് സാധ്യതയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടിയെ ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശല്യംചെയ്ത കേസില്‍ കഴിഞ്ഞ 11- ന് ഖജനാപ്പാറ സ്വദേശി അളകരാജ് (55)നെ അറസ്റ്റുചെയ്തിരുന്നു. എന്നാല്ഡ ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇയാളുടെ വാദം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
. എന്നാല്‍ ഖജനാപ്പാറയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിക്ക് നേരിട്ടു പങ്കില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.
Post Your Comments